ഓരോ വര്‍ഷവും ബില്ല്യൺ കണക്കിന് ഡോളറാണ് ആശുപത്രികൾ, അഗ്നിശമന വകുപ്പുകൾ, സ്കൂളുകൾ, റോഡുകൾ, മറ്റ് വിഭവസാമഗ്രികൾ എന്നിവയ്ക്കായി സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ ചെലവാക്കപ്പെടുന്നത്.
സെൻസസിന്റെ ഫലങ്ങളാണ് കോൺഗ്രസ്സിൽ ഓരോ സ്റ്റേറ്റിനുമുള്ള സീറ്റുകളുടെ എണ്ണം നിർണ്ണയിക്കുന്നത്, വോട്ടിംഗ് ഡിസ്ട്രിക്റ്റുകളുടെ അതിര്‍ത്തികൾ നിർണ്ണയിക്കുന്നതിനും അവ ഉപയോഗിക്കപ്പെടുന്നു.
യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അനുസരിച്ചും സെന്‍സസ് ആവശ്യമാണ്: ഓരോ 10 വർഷത്തിലും യൂണൈറ്റഡ് സ്റ്റേറ്റ്സ് അതിന്റെ ജനസംഖ്യയുടെ എണ്ണമെടുക്കണമെന്ന് അനുഛേദം 1, വകുപ്പ് 2 അനുശാസിക്കുന്നു. 1790-ലാണ് ആദ്യ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്.
നിങ്ങളുടെ ഉത്തരങ്ങൾ സംരക്ഷിക്കുന്നതിനും അവ കര്‍ശനമായ രഹസ്യാത്മകതയോടെ സൂക്ഷിക്കുന്നതിനും സെന്‍സസ് ബ്യൂറോ പ്രതിജ്ഞാബദ്ധമാണ്. വാസ്തവത്തിൽ, ഓരോ ജീവനക്കാരനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ജീവിതത്തിനായി സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
യു.എസ്. ചട്ടത്തിന്റെ ശീർഷകം 13-ന് കീഴില്‍, നിങ്ങളെക്കുറിച്ചോ, നിങ്ങളുടെ ഭവനത്തെക്കുറിച്ചോ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചോ ഉള്ള തിരിച്ചറിപ്പെടാനാവുന്ന ഒരു വിവരവും, നിയമപരിപാലന ഏജൻസികളോട് പോലും വെളിപ്പെടുത്താൻ സെന്‍സസ് ബ്യൂറോയ്ക്കാവില്ല. നിങ്ങളുടെ വ്യക്തിഗത ഡാറ്റ പരിരക്ഷിക്കപ്പെടുന്നു എന്നും നിങ്ങൾ നൽകുന്ന ഏതെങ്കിലും ഉത്തരങ്ങൾ നിങ്ങൾക്കെതിരെ ഉപയോഗപ്പെടുത്താൻ സര്‍ക്കാർ ഏജന്‍സിയ്ക്കോ കോടതിയ്ക്കോ ആവില്ല എന്നും ഈ നിയമം ഉറപ്പാക്കുന്നു.
ഇത് 2020 സെന്‍സസിന്റെ ഒരു സ്വാഭാവിക ഭാഗമാണ്. ഇനിപ്പറയുന്ന ചില വ്യത്യസ്ത കാരണങ്ങളാൽ നിങ്ങളുടെ പ്രദേശത്ത് സെന്‍സസ് പ്രവര്‍ത്തകരെ നിങ്ങൾ കണ്ടേക്കും:
2020 മേയിൽ, എല്ലാവരുടെയും എണ്ണം എടുക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, 2020 സെൻസസിനോട് പ്രതികരിക്കാത്ത ഭവനങ്ങൾ സെന്‍സസ് കണക്കെടുപ്പുകാർ സന്ദർശിച്ച് തുടങ്ങുന്നതാണ്.
സെന്‍സസ് ബ്യൂറോ വാർത്തകളും വിവരങ്ങളും മറ്റും, ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പിന്തുടരുന്നവർക്കുംപങ്കിട്ടുകൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാനാവും.
നൂറുകണക്കിന് കോർപ്പറേഷനുകളും, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും നയ രൂപീകരണകർത്താക്കളും വ്യക്തികളും, 2020 സെൻസസിനെ സംബന്ധിച്ചും അതിൽ പങ്കെടുക്കുന്നത് എന്തുകൊണ്ടാണ് പ്രാധാന്യമുള്ളതാവുന്നത് എന്നതിനെ കുറിച്ചും പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സെൻസസിൽ കമ്മ്യൂണിറ്റികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി, 2020 സെന്‍സസിനെ സംബന്ധിച്ചുള്ള വിദ്യാഭ്യാസ സ്രോതസ്സുകൾസെന്സസ് ബ്യൂറോ ലഭ്യമാക്കുന്നുണ്ട്.